ഭൂമിയിലൂടെ നടക്കുന്ന വിശുദ്ദ വേദം പ്രബോധനം ചെയ്യുന്ന ആദര്‍ശത്തിന്റെ മഹിമ പോലെ പ്രധാനമാണ് പ്രബോധകന്റെ ജീവിത വിശുദ്ധി.ലോകത്ത് വന്ന എല്ലാ പ്രവാചകന്മാരും ഇക്കാര്യത്തില്‍ മഹനീയ മാതൃകകള്‍ സൃഷ്ടിച്ചുകൊണ്ടാണ് കടന്നുപോയത്.അന്ത്യ പ്രവാചകനില്‍ നിങ്ങള്ക്ക് മഹനീയ മാതൃക ഉണ്ടെന്നു ഖുര്‍ ആന്‍ പറയുന്നു.(അഹ്സാബ് ; 21 ).അന്ത്യ പ്രവാചകന്‍റെ വിശുദ്ധ സ്വഭാവത്തെ ആരെല്ലാമാണ് സാക്ഷ്യപ്പെടുത്തുന്നത് എന്ന് പരിശോധിക്കാം; വിശുദ്ധ ഖുര്‍ആനിന്റെ സാക്ഷ്യം; നിശ്ചയം നീ മഹത്തായ സ്വഭാവത്തിനുടമ ല്യാകുന്നു(അല്‍ ഖലം 5 ).സമൂഹത്തോട് മാന്യമായി താങ്കള്ക്കു പെരുമാറാന്‍ കഴിഞ്ഞത് അല്ലാഹുവിന്റെ കാരുണ്യം ഒന്ന് കൊണ്ട് മാത്ര മായിരുന്നെന്ന് ഖുര്‍ ആന്‍ ഓര്‍മപ്പെടുത്തുന്നത് കാണാം.(ആല്‍ ഇംറാന്‍ 159). തിരുമേനിയുടെ സ്വയം സാക്ഷ്യം; തീര്‍ച്ചയായും ഞാന്‍ നിയുക്തനായിരിക്കുന്നത് ഉത്തമ സ്വഭാവങ്ങളുടെ പൂര്ത്തീകരനത്ത്തിനു വേണ്ടിയാകുന്നു.(അല്‍ മുസ്നദ). ഭാര്യമാരുടെ സാക്ഷ്യം ; തിരുമേനിയുടെ പത്നിമാരില്‍ ഒരാളായ മഹതി ആയിഷ(റ) പറയുന്നു;’അവിടുന്ന് തന്റെ ഭാര്യമാരെയോ വേലക്കാരെയോ ഒരിക്കലും അടിച്ചിട്ടില്ല’ .സ അദ ബി...
ആ പുണ്യപ്രവാചകന്റെ പാദുകപ്പാടുകള്‍ പിന്‍പറ്റി മുന്നോട്ട് പോവാന്‍ നാഥന്‍ നമ്മെ തുണക്കട്ടെ...ആമീന്‍
ReplyDeleteആ ജീവിതമാത്രക നമ്മുടെ ജീവിതത്തിനും
ReplyDeleteവെളിച്ചവും തെളിച്ചവും നന്മ്മയും വിശുഢിയും നല്‍ക്കടെ